തൊടുപുഴ : ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വിളംബര ഘോഷയാത്ര നടക്കും. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും വിവിധ നിശ്ചല ദൃശ്യങ്ങളുടേയും താളമേളങ്ങളുടേയും അകമ്പടിയോടെ ആരംഭിക്കുന്ന വിളംബരജാഥയില്‍ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും അണിനിരക്കും.
4.30 ന് സരസ്വതി വിദ്യാഭവന് സെന്‍ട്രല്‍ സ്കൂളില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ.മഹേന്ദ്രനാഥ് പാണ്ഡെ നിര്‍വ്വഹിക്കും. ഇടുക്കി എം.പി. അഡ്വ. ജോയിസ് ജോര്‍ജ്ജ്, തൊടുപുഴ എംഎല്‍എ പി. ജെ. ജോസഫ് എന്നിവര്‍ മുഖ്യാഥിതികളാണ്. സ്വാഗതസംഘം ചെയര്മാന് ഡോ.കെ സുബ്രഹ്മണ്യ അയ്യരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
കലാമത്സരങ്ങളുടെ ഉദ്ഘാടനം ബാലതാരം കുമാരി മീനാക്ഷി (ഒപ്പം ഫെയിം) നിര്‍വ്വഹിക്കും. വിദ്യാഭാരതി ദേശീയ സഹ കാര്യ ദര്‍ശി എന്‍ സി റ്റി രാജഗോപാല്‍ ധ്വജാരോഹണം നിര്‍വ്വഹിക്കും ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യന്‍ എ. കെ. ശ്രീധരന് മാസ്റ്റര്‍ ആമുഖ ഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: