കാട്ടാക്കട: വയോധികയ്ക്ക് റോഡ് മുറിച്ചുകടക്കാന്‍ വഴിയൊരുക്കിയ ഹോം ഗാര്‍ഡിന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ വക അസഭ്യവര്‍ഷം.കാട്ടാക്കട ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡിനെ വഴി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അപമാനിച്ചത്.
ഹോം ഗാര്‍ഡ് നടരാജപിള്ള ഇത് സംബന്ധിച്ച് കാട്ടാക്കട പോലീസില്് പരാതി നല്കി. ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കാട്ടാക്കട ജംഗ്ഷനില്‍ വാഹനങ്ങളുടെ തിരക്കുകാരണം വഴിമുടങ്ങി നിന്ന വൃദ്ധ ഹോം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടു. വൃദ്ധയെ റോഡ് മുറിച്ചു കടക്കാന്‍ നടരാജപിള്ള സഹായിക്കുന്നതിനിടെ കാട്ടാക്കട നിന്നും കൊണ്ണിയൂര്‍ വഴി നെടുമങ്ങാട് പോകുന്ന ആര്‍എഇ 791 നമ്പര്‍ ബസ് ഇതുവഴി വന്നു. വെള്ളനാട് ഡിപ്പോയിലെ ഈ ബസ് നടരാജപിള്ള നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്തിയ ശേഷം വൃദ്ധ റോഡ് മുറിച്ചു കടക്കുന്നതിനു മുന്‍പേ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഹോം ഗാര്‍ഡ് ഇത് ചോദ്യം ചെയ്തതാണ് ഡ്രൈവറെ ചൊടിപ്പിച്ചത്.
ഹോം ഗാര്‍ഡിനെ ധിക്കരിച്ച് വാഹനം മുന്നോട്ടെടുത്ത ഡ്രൈവര്‍ ബസ് മാറ്റി നിറുത്തിയശേഷമാണ് പരസ്യമായി അസഭ്യവര്‍ഷം നടത്തിയത്.ചില കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡുകളുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും അവഗണിക്കുന്നത് പതിവാണ്. ഹോം ഗാര്‍ഡുകള്‍ പരാതിപ്പെടാറുണ്ടെങ്കിലും പലപ്പോഴും നടപടിയുണ്ടാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: