പിലാത്തറ: ചുമടുതാങ്ങി കുന്നുമ്പ്രം ദേശീയ കലാസമിതി ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗ്രാമോത്സവവും ഇന്ന് മുതല്‍ 15 വരെ നടക്കും. നാളെ വൈകീട്ട് 3.30ന് പിലാത്തറയില്‍ നിന്നും സാംസ്കാരിക ഘോഷയാത്ര നടക്കും. ആറ് മണിക്ക് സാംസ്കാരിക സമ്മേളനം മനോജ് പട്ടാന്നൂര്‍ ഉദ്ഘാടനം ചെയ്യും. 7.30 ന് കളരിപ്പയറ്റ്, തെരുവ് നാടകം, കലാഭവന്‍ രാഗേഷിന്റെ മിമിക്രി എന്നിവയുണ്ടാകും. 14 ന് ആറ് മണിക്ക് അനുമോദന സദസ് ഡോ: ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്യും. വില്‍ക്കലാമേള കലാകാരന്മാരെ അനുമോദിക്കും. തുടര്‍ന്ന് കലാവിരുന്ന് നടക്കും. 15 ന് 3.30 ന് സുവര്‍ണ്ണ ജൂബിലി ഇരുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മെഗാ തിരുവാതിര, എട്ടിന് പാലെന്തായി കണ്ണന് നാടകം എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ സി.എം.വേണുഗോപാലന്‍ എം.വി.രവി, എം.വി.ചന്ദ്രന് എ.വി.മണി പ്രസാദ്, സി.കൃഷ്ണന് ടി.വി.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: