കണ്ണൂര്‍: 48-ാമത് കണ്ണൂര്‍ ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) ടൂര്‍ണമെന്റ് 23 മുതല്‍ 29 വരെ താവക്കര ഇന്റോര്‍ കോര്‍ട്ടില്‍ നടക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 19ന് വൈകുന്നേരം 6 മണിക്ക് മുമ്പായി എന്‍ട്രികള്‍ താവക്കര ഇന്റോര്‍ കോര്‍ട്ടില്‍ എത്തിക്കണം. അപേക്ഷകള്‍ താവക്കര ഇന്റോര്‍ കോര്‍ട്ടില്‍വെച്ച് ദിവസേന വൈകുന്നേരം 4 മണി മുതല്‍ 6 മണിവരെയുള്ള സമയത്ത് ലഭിക്കുന്നതാണ്. മിനി ബോയ്സ് & ഗേള്‍സ് (11 ന് താഴെ, 13താഴെ), സബ് ജൂനിയര്‍ (ആണ്, പെണ്, സിംഗിള്‍/ഡബിള്‍), സബ് ജൂനിര്‍ (ആണ്, പെണ്, സിംഗിള്‍/ഡബിള്‍), ജൂനിയര്‍ (ആണ്, പെണ്, സിംഗിള്‍/ഡബിള്‍), സീനിയര്‍ (ആണ്, പെണ്, സിംഗിള്‍/ഡബിള്‍), മെന്‍ (സിംഗിള്‍/ഡബിള്‍), മെന്‍ വെറ്ററന്‍സ് (സിംഗിള്‍/ഡബിള്‍) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രായപരിധി കണക്കാക്കുന്നത് 01-01-2017കണക്കാക്കിയായിരിക്കും. ഫോണ്‍: 0497 2766781, 9495711099, 2728485, 9447568485.
പ്രതികരിക്കാൻ ഇവിടെ എഴുതുക: