പയ്യന്നൂര്‍: സഹകരണ പ്രതിസന്ധി, റേഷന്‍ നിഷേധം, കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങളുയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന പ്രചരണയാത്ര ജനസഞ്ചയങ്ങളില്‍ ആവേശത്തിരയിളക്കി സമാപിച്ചു. കണ്ണൂര്‍ ജില്ലാപര്യടനത്തിന്റെ രണ്ടാം ദിനത്തില്‍ രാവിലെ തളിപ്പറമ്പില്‍ നിന്ന് യാത്ര ആരംഭിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്റെ അദ്ധ്യക്ഷതയില്‍ നടന്ന സ്വീകരണ പൊതുയോഗത്തില്‍ ജാഥാ കോഓര്‍ഡിനേറ്റര്‍ വി.കെ.സജീവന്, പി.രഘുനാഥ്, പ്രമീള സി.നായ്ക്, വി.വി.രാജന്, കെ.രഞ്ജിത്ത്, കെ.കെ.വിനോദ് കുമാര്‍, ബിജു എളക്കുഴി, അഡ്വ.പ്രകാശ് ബാബു, ജയ സദാനന്ദന്, എ.പി.ഗംഗാധരന്, അഡ്വ.എ.വി.കേശവന്, തുടങ്ങിയവര്‍ പങ്കെടുത്തു.
കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ വിജയന് മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ് ബാബു, വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍, കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, സ്വാഗത സംഘം ചെയര്മാന് എ.കെ.ഗോവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ പയ്യന്നൂരില്‍ മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് അഡ്വ.കെ.രാജഗോപാല്‍, എം.പി.രവീന്ദ്രന് കെ.രാജഗോപാലന്‍ മാസ്റ്റര്‍, ദേശീയ സമിതിയംഗം പി.കെ.വേലായുധന്, കെ.കെ.വിനോദ് കുമാര്‍, വിജയന് വട്ടിപ്രം, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: