കണ്ണൂര്‍: കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കിസാന്‍ കണ്ണൂരും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മറ്റിയും സംഘടിപ്പിച്ച ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശ രചനാ കേമ്പ് കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ ചിത്രകാരന്മാരാണ് കേമ്പില്‍ പങ്കെടുക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മറ്റി പേഴ്സണല്‍ അഡ്വ. ഇന്ദിര പി. അധ്യക്ഷത വഹിച്ചു. കിസാന്‍ ചെയര്മാന് അഡ്വ.ടി.ഒ.മോഹനന്, കോര്പറേഷന് കൗണ്‍സിലര്‍ അഡ്വ.ലിഷ ദീപക്, വി.പി.ദിലീപ്, കോഡിനേറ്റര്‍ ടി.അബ്ദുള്‍ ഖാദര്‍, അനില്‍കുമാര്‍, പ്രേമാനന്ദന് മാസ്റ്റര്‍, എം.രത്നാകുമാര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. 13ന് രാവിലെ 10 മണിക്ക് കുടുംബശ്രീയുമായി സഹകരിച്ച് വല്ലം മടയല്‍ മത്സരം സംഘടിപ്പിക്കും. മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: