ഇരിട്ടി: വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കീഴൂര്‍ വിവേകാനന്ദ സാംസ്കാരിക നിലയത്തിന്റെ ആഭിമുഖത്തില്‍ ക്വിസ് മത്സരം, ചിത്രപ്രദര്‍ശനം, പുഷ്പാര്‍ച്ചന എന്നിവ നടന്നു. പരിപാടി ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.രഘു ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ സാംസ്കാരിക നിലയം വൈസ് പ്രസിഡന്റ് വി.എ. നവനീത് അദ്ധ്യക്ഷത വഹിച്ചു. ജിതേഷ് നടുവനാട് മുഖ്യഭാഷണം നടത്തി. സി.വിവേക് സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: