തിരുവാതിര ആഘോഷിച്ചു

Friday 13 January 2017 1:14 am IST

ഇരിട്ടി: കീഴൂര്‍ മഹാദേവ ക്ഷേത്രം, മൂലോത്തുംകുന്ന് കൈരാതി കിരാതക്ഷേത്രം, കീഴ്പ്പള്ളി പാലരിഞ്ഞാല്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ ധനുമാസത്തിലെ തിരുവാതിര വിവിധ പരിപാടികളോടെ ആഘോഷിച്ചു. കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി കുഞ്ഞികൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. വൈകുന്നേരം തിരുവാതിരക്കളി, എട്ടങ്ങാടിപ്പുഴുക്ക് പ്രസാദ വിതരണം എന്നിവ നടന്നു. മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കീഴ്പാട്ടില്ലത്ത് രാഗേഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വൈകുന്നേരം വലിയ ചുറ്റുവിളക്ക്, വിവിധ ദേശക്കാരുടെ തിരുവാതിരക്കളി, എട്ടങ്ങാടിപ്പുഴുക്ക് വിതരണം എന്നിവ നടന്നു. കീഴ്പള്ളി പാലരിഞ്ഞാല്‍ മഹാദേവ ക്ഷേത്രത്തിലും തിരുവാതിര ആഘോഷം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ ഗണപതിഹോമം മറ്റു വിശേഷാല്‍ പൂജകള്‍ വൈകുന്നേരം തിരുവാതിരക്കളി, എട്ടങ്ങാടിപ്പുഴുക്ക് പ്രസാദ വിതരണം എന്നിവയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.