കണ്ണൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2016 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡും ഉപരിപഠനത്തിന് ഒറ്റത്തവണ സ്കോളര്‍ഷിപ്പിന്റെയും വിതരണ ഉദ്ഘാടനം സംസ്ഥാനഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.വി.ജയരാജന് 18 ന് ഉച്ചക്ക് 3 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കും. സ്കോളര്‍ഷിപ്പിനും വിദ്യാഭ്യാസ അവാര്‍ഡിനും അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ഷേമനിധി അംഗങ്ങളും വിതരണ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: