കാടാച്ചിറ: കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 15-ാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് പി.സുഗേഷിന്റെ അധ്യക്ഷതയില്‍ മാനേജര്‍ ടി.രാമദാസ് ഉദ്ഘാടനം ചെയ്തു. കെ.ഒ.പ്രജിത്ത്, സനിത്ത്, ഷീജിത്ത് രാഘവന്, സി.ഷജില്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം.വി.ശശിധരന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ചേതന നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി പി.സുഗേഷ്-ചെയര്മാന്, എം.വി.ശശിധരന്-ജനറല്‍ കണ്‍വീനര്‍, ടി.വി.ബേബിലത-കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: