കണ്ണൂര്‍: കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ആള്‍രൂപ ട്രാഫിക് സിഗ്നല്‍ ഏര്‍പ്പെടുത്തണമെന്ന് കണ്ണൂര്‍ ജില്ലാ പൊതുജനവേദിയോഗം കണ്ണൂര്‍ കോര്‍പ്പറേഷനോടും ട്രാഫിക് അധികൃതരോടും ആവശ്യപ്പെട്ടു. നിലവില്‍ നാലുഭാഗത്തും മുറിച്ചുകടക്കാന്‍ സീബ്രാലൈനുകള്‍ വരച്ചുവെച്ചിട്ടുണ്ടെങ്കിലും വരകളുടെ മുകളിലാണ് വാഹനങ്ങള്‍ നിര്‍ത്തുന്നത്. മുറിച്ചുകടക്കാന്‍ പച്ചനിറത്തിലുളള ആള്‍രൂപ സിഗ്നല്‍ ഇല്ല. ഇതുകാരണം ഏതു സമയത്തും വാഹനം ശരീരത്തില്‍ ഇടിച്ചുകയറുമെന്ന മരണഭയത്തോടെയാണ് ജനങ്ങള്‍ മുറിച്ചുകടക്കുന്നത്. സിഗ്നലുകള്‍ സ്ഥാപിക്കുമ്പോള്‍ അടിസ്ഥാനപരമായി ചെയ്യേണ്ട പ്രധാന സംവിധാനം കോര്‍പ്പറേഷനും ട്രാഫിക് അധികൃതരും ഏര്‍പ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇക്കാര്യം ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും കൂടി ശ്രദ്ധയില്‍പ്പെടുത്തി. പ്രസിഡണ്ട് പി.പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.പി.പത്മനാഭന് നമ്പ്യാര്‍, ഇ.ബാലകൃഷ്ണന്, കക്കോപ്രവന്‍ മോഹനന്, സി.നാരായണന്, മടപ്പള്ളി പ്രദീപന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: