കണ്ണൂര്‍: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര്‍ സൗത്ത് ഏരിയാ സമ്മേളനം കെജിഒഎ സംസ്ഥാന കമ്മറ്റിയംഗം കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ബാബുരാജ്, കെ.നന്ദനന്‍, പി.ഗണേശന്, കെ.എന്‍.പീതാംബരന്, ടി.ജെ.അരുണ്‍, മനോജ് ആക്കോട്ടില്ലം, രാധാകൃഷ്ണന്, സി.പി.മോഹനന്, ചന്ദ്രന്, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.ധനേശന്‍ സ്വാഗതം പറഞ്ഞു. അടുത്ത വര്‍ഷത്തെ ഭാരവാഹികളായി പി.പവിത്രന്-പ്രസിഡണ്ട്, കെ.വി.പത്മനാഭന്, വി.റംസീന-വൈസ് പ്രസിഡണ്ടുമാര്‍, കെ.പി.ധനേശന്‍-സെക്രട്ടറി, ഇ.ആര്.നിധിന്, സി.വി.രാജീവന്-ജോയന്റ് സെക്രട്ടറിമാര്‍, കെ.വി.രമേശന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: