കണ്ണൂര്‍: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസ്, കണ്ണൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍/വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ജനുവരി 7 ന് സമര്‍പ്പിച്ച അപേക്ഷകളിന്മേലുളള കൂടിക്കാഴ്ച അതാത് പഞ്ചായത്ത് ഓഫീസുകളില്‍ നടക്കും.
17 ന് 10 മണി മുതല്‍ 12 മണിവരെ-ചെറുതാഴം, മുഴപ്പിലങ്ങാട്, ചേലോറ, കല്ല്യാശ്ശേരി, എടക്കാട്, ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ- ഏഴോം, കടമ്പൂര്, പാപ്പിനിശ്ശേരി, 18 ന് 10 മണി മുതല്‍ 12 മണിവരെ-കുഞ്ഞിമംഗലം, പെരളശ്ശേരി, പളളിക്കുന്ന്, കണ്ണപുരം, എളയാവൂര്, ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ- കടന്നപ്പളളി, അഞ്ചരക്കണ്ടി, ചിറക്കല്‍, ചെറുകുന്ന,് 19 ന് 10 മണി മുതല്‍ 12 മണിവരെ- മാടായി, മുണ്ടേരി, പൂഴാതി, നാറാത്ത്, കണ്ണൂര്‍ മുന്‍സിപ്പാലിറ്റി, ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ മാട്ടൂല്‍, ചെമ്പിലോട്, വളപട്ടണം, 20 ന് 10 മണി മുതല്‍ 12 മണിവരെ അഴീക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: