പയ്യന്നൂര്‍: പാര്‍ട്ടി ഗ്രാമങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം പോലും അനുവദിക്കാതെ സിപിഎം അക്രമരാഷ്ട്രീയം നടത്തുമ്പോള്‍ സമാധാനപരമായി ആശയപ്രചരണം നടത്തി ദേശീയതയുടെ സന്ദേശം പ്രചരിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. സിപിഎമ്മിന് ഭരിക്കാനറിയില്ല. ഇപ്പോള്‍ സമരം നടത്തി വിജയിപ്പിക്കാനും പറ്റുന്നില്ല. ആകെ നടക്കുന്നത് ചെഗുവേരയുടെ ചിത്രം വെച്ച് അക്രമം നടത്തുക എന്നത് മാത്രമാണ്. അന്നം മുടക്കികളായ ഇവരെ ആശയസമരത്തിലൂടെ നേരിട്ട് പാര്‍ട്ടി ഗ്രാമങ്ങളെ ശുദ്ധീകരിക്കണം. പയ്യന്നുരില്‍ മേഖലാ പ്രചരണ ജാഥക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: