പയ്യാവൂര്‍: സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ പയ്യാവൂര്‍ ഗവ:യുപി സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പച്ചക്കറിത്തോട്ടം പദ്ധതിയിലെ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വ്വഹിച്ചു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ.ലളിത, പഞ്ചായത്തംഗങ്ങളായ ആഗ്നസ് വാഴപ്പള്ളില്‍, ജോയി ജോസഫ് പൂവന്നിക്കുന്നേല്‍, കൃഷി അസി:ഡയറക്ടര്‍ ജമീല കുന്നത്ത്, ഇരിക്കൂര്‍ ബിപിഒ ടി.വി.പവിത്രന്, കെ.ദാസന്, റീസ രാജു, എം.പി.സിറിയക്ക്, എം.വി.മേഘ, പ്രധാനാധ്യാപകന് ടോമി കുരുവിള, പദ്ധതി കോഓര്‍ഡിനേറ്റര്‍ കെ.രാഘവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: