പയ്യാവൂര്‍: പ്ലാസ്റ്റിക്ക് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കാതെ നടത്തിയ ഹരിത കല്യാണം നാടിനു മാതൃകയായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വത്സല സാജുവിന്റെയും പയ്യാനിക്കാട്ടില് സാജുവിന്റെയും മകന് സന്ദീപ് സാജുവും തിരൂരിലെ ആലാറമ്പക്കണ്ടി പുരുഷോത്തമന്റെയും ഓമനയുടെയും മകള്‍ നീനുവുമായുള്ള വിവാഹ സത്കാരമാണ് പയ്യാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഹരിത മാതൃകയില്‍ നടത്തിയത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക്ക് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപേക്ഷിച്ച് വിവാഹച്ചടങ്ങ് നടത്തിയതെന്ന് വത്സലസാജു പറഞ്ഞു. ചതിരംപുഴയിലെ തൃപ്തി കാറ്ററിംഗാണ് സ്റ്റീല്‍ ടംബ്ലറുുകളും വാഴയിലയും ചൂരല്‍ കൊട്ടകളും സംഘടിപ്പിച്ച് സത്കാരം നടത്തിയത്. പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പിലും വൈസ് പ്രസിഡണ്ട് ടി.പി.അഷ്റഫും ചേര്‍ന്ന് മാതൃക വിവാഹത്തിന് പയ്യാവൂര്‍ പഞ്ചായത്തിന്റെ മംഗളപത്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: