വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ക്കു നേരെ എസ്എഫ്ഐ അക്രമം
കണ്ണൂര്‍: വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ക്കു നേരെ മട്ടന്നൂരിലും തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജിലും എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ഉന്നതല നേതൃത്വത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമെന്ന് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘപരിവാര്‍ നേതൃത്വവും പ്രവര്‍ത്തകരും ചെഗുവേരയ്ക്കെതിരെ നടത്തിവരുന്ന പ്രസ്താവനകളാണ് അക്രമത്തിന് പ്രേരണയായതെന്നാണ് സൂചന. ആസൂത്രിതമായി നടത്തിയ അക്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മഹാനായ സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷങ്ങളോടു പോലും അസഹിഷ്ണുത പുലര്‍ത്തുന്ന എസ്എഫ്ഐ നേതൃത്വത്തിന്റെ നിലപാടില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: