തലശ്ശേരി: മൊകേരി യുഎഇ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 15ന് വൈകുന്നേരം 4 മണിക്ക് മുത്താറി പീടികയില്‍വെച്ച് പ്രവാസി സംഗമം നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഗമം സ്പീക്കര്‍ പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, ഇ.ടി.മുഹമ്മദ് ബഷീര്‍, ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന് എന്നിവര്‍ പ്രസംഗിക്കും. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആദരിക്കും. തുടര്‍ന്ന് മ്യൂസിക്കല്‍ നൈറ്റും, കോമഡിഷോയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പി.വത്സന്, എന്‍.മുഹമ്മദ് ഹാജി, വി.പി.ഉബൈദ്, എന്‍.ഖാലിദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: