തലശ്ശേരി: കാവുംഭാഗം ശ്രുതിലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക് ആന്റ് ഡാന്‍സിന്റ പത്താം വാര്‍ഷികാഘോഷം നാളെ 14ന് രാവിലെ 9 മണിക്ക് കൊളശ്ശേരി ശ്രുതിലയ പരിസരത്ത്വെച്ച് നടക്കും. പരിപാടി ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി രാവിലെ 11ന് ഗാനമേളയും വൈകുന്നേരം 4.30ന് സാംസ്കാരിക സമ്മേളനവും നടക്കും. സമ്മേളനം എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്യും. ആറ് മണിക്ക് ശ്രുതിലയ വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങളും തുടര്‍ന്ന് രക്ഷിതാക്കളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: