തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളേജില്‍വെച്ച് എസ്എഫ്ഐ ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ മൂന്ന് എബിവിപി പ്രവര്‍ത്തകരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി സംസ്ഥാന സമിതി അംഗം ശ്രുതി പൊയിലൂര്‍ (17), ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിജു എന്ന പ്രജേഷ്, ഷിബു എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എബിവിപിയുടെ നേതൃത്വത്തില്‍ വിവേകാനന്ദ ജയന്തി ആഘോഷം നടക്കവെയാണ് എസ്എഫ്ഐ ക്രിമിനല്‍ സംഘം സംഘടിച്ചെത്തി അക്രമം നത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: