ചിറക്കല്‍ മുത്തപ്പന്‍ സന്നിധാനം പ്രതിഷ്ഠാദിന മഹോത്സവം 

Friday 13 January 2017 1:30 am IST

  കണ്ണൂര്‍: ചിറക്കല്‍ ശ്രീമുത്തപ്പന്‍ സന്നിധാനം പ്രതിഷ്ധാ ദിന മഹോത്സവം 15, 16 തിയ്യതികളിലായി നടക്കും. മുത്തപ്പന്റെ ആരുഢ സ്ഥാമായ കുന്നത്തൂര്‍പാടിയില്‍ നിന്നും ദീപം പകര്‍ന്നുകൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ചിറക്കല്‍ മുത്തപ്പന്‍ സന്നിധി. ഉത്സവത്തിന്റെ ഭാഗമായി നാളെ കലവറ നിറക്കല്‍ ഘോഷയാത്ര, വൈകുന്നേരം 6.30ന് രാജേഷ് വാര്യര്‍ പൂമംഗലത്തിന്റെ പ്രഭാഷണം എന്നിവ നടക്കും. 15ന് രാവിലെ 9ന് പൂന്തോട്ടം വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, ഉച്ചക്ക്‌ശേഷം 3 മണിക്ക് മലയിറക്കല്‍, 5ന് മുത്തപ്പന്‍ വെള്ളാട്ടം, 6.30 മുതല്‍ പ്രസാദ സദ്യ, 16ന് കാലത്ത് 5ന് തിരവപ്പന, 9 മണിക്ക് രാമവിലാസം യുപി സ്‌കൂളിലെ അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം നല്‍കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.