കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിനൊപ്പമെത്തി. പവന് 120 രൂപ കൂടി 21,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് ഇപ്പോള്‍ വില 2,720 രൂപയായി. കഴിഞ്ഞ മൂന്നു ദിവസം വില ഉയരാതെ നിന്ന ശേഷമായിരുന്നു ഇന്നത്തെ വില വര്‍ധനവ്.
ആഗോളവിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിനു 1664.48 ഡോളറിലാണു വ്യാപാരം നടക്കുന്നത്. 1.27 ഡോളറിനെ വര്‍ധനയാണു രേഖപ്പെടുത്തിയത്. വിവാഹ സീസണും ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തെ പ്രിയമുള്ളതാക്കി. വരും ദിവസങ്ങളില്‍ സ്വര്‍ണവില റെക്കോഡ് തകര്‍ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് പവന് വില 21, 640 രൂപയായിരുന്നു. 30 വരെ വിലയില്‍ മാറ്റമുണ്ടായില്ല. ഏപ്രില്‍ തുടങ്ങുമ്പോള്‍ 20,880 രൂപയായിരുന്നു പവന് വില.ഏപ്രില്‍ 11 ന് വില 21,000 കടന്നു. ഓഹരി വിപണിയിലെ പ്രകടമായ ചാഞ്ചാട്ടംമൂലം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിച്ചതും വില കൂടുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: