കൂടാളി: താറ്റിയോട് മഹാവിഷ്ണു ക്ഷേത്ര കൊടിയേറ്റ മഹോത്സവവും പ്രതിഷ്ഠാദിനവും 14 മുതല്‍ 21വരെ നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 14ന് വൈകുന്നേരം 4.30ന് കലവറ നിറക്കല്‍ ഘോഷയാത്ര. വൈകുന്നേരം 6.30ന് സാംസ്കാരിക സമ്മേളനം. രാത്രി 8ന് ഗാനമേള. 15ന് രാവിലെ മഹാമൃത്യുഞ്ജയ ഹോമം, നാരായണീയ പാരായണം, സര്‍പ്പബലി, ഭഗവതി സേവ. രാത്രി 8ന് നൃത്തോത്സവം. 16ന് മഹാഗണപതിഹോമം, വൈകുന്നേരം കൊടിയേറ്റം. രാത്രി 7ന് പ്രഭാഷണം. തുടര്‍ന്ന് നാടകം. 17ന് രാവിലെ 10ന് അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം തിടമ്പ് നൃത്തം. 18ന് രാവിലെ 11.30ന് പ്രഭാഷണം. രാത്രി 8ന് കൃഷ്ണനാട്ടം, 19ന് രാവില 11.30ന് പ്രഭാഷണം, രാത്രി 7ന് നൃത്ത നൃത്ത്യങ്ങള്‍, പൂരക്കളി, കരോക്കെ ഗാനമേള. 20ന് രാവിലെ 11.30ന് പ്രഭാഷണം, വൈകുന്നേരം പള്ളിവേട്ട. പ്രതിഷ്ഠാ ദിനമായ 21ന് രാവിലെ കുളക്കടവില്‍ ആറാട്ട്, തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്കല്‍, ഉച്ചക്ക് 1ന് ആറാട്ട് സദ്യ എന്നിവ നടക്കും. ഉത്സവ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: