മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി നഗരസഭാ സെക്രട്ടറി എം.സുരേശന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി ഏഴ് മാസംകൊണ്ട് അവസാനിക്കും. തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക ഫബ്രുവരി അഞ്ചോടെ പ്രസിദ്ധീകരിക്കും. നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ പേര് വിവരവും വീട്ടുനമ്പറും പരിശോധിക്കുന്നത് പൂര്‍ത്തിയാക്കും. വാര്‍ഡ് വിഭജനം നടക്കുന്നതോടെ ഒരു വാര്‍ഡ് വര്‍ദ്ധിപ്പിച്ച് വാര്‍ഡുകളുടെ എണ്ണം 35 ആക്കും. വോട്ടര്‍ പട്ടിക തയ്യാറായ ശേഷമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ആഗസ്ത് അവസാനത്തോട നഗരസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ലക്ഷ്യമിട്ടാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടര്‍മാരുടെ വിവരങ്ങളും മറ്റും ശേഖരിക്കുന്നതിനായി അംഗന്‍വാടി വര്‍ക്കര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. 16ന് ജില്ലാ കലക്ടര്‍ ഇതിന്റെ ഉത്തരവിറക്കും. 20 മുതല്‍ വീടുകളില്‍ കയറി റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ആരംഭിക്കും. ഫെബ്രുവരി 4ന് പരിശോധന പൂര്‍ത്തിയാക്കി ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് പട്ടിക കൈമാറും. തുടര്‍ന്ന് കരട് വോട്ടര്‍ പട്ടികയും ഇതിലെ ആക്ഷേപങ്ങള്‍ ക്ഷണിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും. ഫെബ്രുവരി അവസാനത്തോടെയാണ് ഉരുവച്ചാല്‍ വാര്‍ഡില്‍ ഉപതരെഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: