ദേശീയ യുവജന ദിനാചരണം നടത്തി

Friday 13 January 2017 1:33 am IST

മട്ടന്നൂര്‍: ജെസിഐ പഴശ്ശി, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് എന്‍സിസി യൂണിറ്റ്, ശ്രീബുദ്ധ സാംസ്‌കാരക യാത്രാ സമിതി, എച്ച്എന്‍സി ആശുപത്രി, മട്ടന്നൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മട്ടന്നൂര്‍ കോളേജില്‍ ദേശീയ യുവജന ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യമ്പും രക്തദാന സേനയും രൂപീകരിച്ചു. ലഫ്.കേണല്‍ റിട്ട.വിനോദ് നായനാര്‍, യുവജന സന്ദേശം നല്‍കി. എന്‍സിസി ഓഫീസര്‍ ഇ.ഷാജി, ജെസിഐ പ്രസിഡണ്ട് എം.ഷാജി, തുഷാര്‍ സൗദരി, കെ.അതുല്യ, കെ.പി.ഷിബു എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. സി.പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ രചനയില്‍ ഹര്‍ഷ ഹരീന്ദ്രന്‍, ഹിബ ഫാത്തിമ എന്നിവരും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ബി.അബിന, അനുശ്രീ അശോക് എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പി.പ്രണിത, പി.വി.ഗീത ടീച്ചര്‍, വി.പി.ദാമോദരന്‍ മാസ്റ്റര്‍, എം.വി.ചിത്രകുമാര്‍, പി.പി.ജയറാം തുടങ്ങിയവര്‍ സംസാരിച്ചു. ഫിലാസ് പി.സി.അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.