കണ്ണൂര്‍: ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ എസ്എന്‍ കോളജ് എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ട്രോമാ കെയര്‍ സൊസൈറ്റിയുടെ സഹായത്തോടെ ട്രോമാ കെയര്‍ ഏകദിന പരിശീലനം നടത്തി. രഘുനാഥ്, ഡോക്ടര്‍ സുള്‍ഫിക്കര്‍, എഎംവിഐ ശ്രീനിവാസന്, കെ.ടി.തുഷാര്‍, രജിത് രാജരത്നം എന്നിവര്‍ നേതൃത്വം നല്കി. എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ സി.പി.സതീഷ്, ഡോ.എന്‍.സാജന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: