തീര്‍ത്ഥയാത്ര 15ന്

Friday 13 January 2017 1:36 am IST

മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലാ ആധ്യാത്മിക പ്രഭാഷക സമിതിയും ജില്ലയിലെ ദുര്‍ഗാ ക്ഷേത്ര സമിതികളും ചേര്‍ന്ന് പരശുരാമനാല്‍ പ്രതിഷ്ഠിതമായ എട്ടു ദുര്‍ഗാ ക്ഷേത്രങ്ങളിലേക്ക് 15നു തീര്‍ത്ഥയാത്ര നടത്തും. മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന യാത്ര 15നു രാവിലെ 7.30ന് എടയന്നൂര്‍ ആനിയത്ത് എളമ്പിലാന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. അഴീക്കോട് ശാന്തിമഠം ആശ്രമത്തിലെ സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്യും. എളമ്പാറ ഭഗവതി ക്ഷേത്രം, കാര ഭഗവതി ക്ഷേത്രം, ചാവശ്ശേരി ആവട്ടി ദുര്‍ഗാ ഭഗവതി ക്ഷേത്രം, പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രം, നായിക്കാലി ഭഗവതി ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളും പുതിയ തലമുറയ്ക്കു പകര്‍ന്നു നല്‍കാനും ഭക്തരില്‍ അവബോധം വളര്‍ത്താനുമാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ കെ.എന്‍. രാധാകൃഷ്ണന്‍, എ.എം.ജയചന്ദ്രവാരിയര്‍, ഉണ്ണിക്കൃഷ്ണ വാരിയര്‍ പട്ടാന്നൂര്‍, എ.ഇ.രഘുനാഥന്‍ നമ്പ്യാര്‍, കെ.പി. ജയപ്രകാശ്, പി. മനോഹരന്‍ നമ്പ്യാര്‍, സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ അറിയിച്ചു. നടന്‍ യവനിക ഗോപാലകൃഷ്ണന്‍, സംവിധായകന്‍ രഞ്ജിത്ത്‌നാഥ്, ഗുരുവായൂരില്‍ നിന്നുള്ള 30 കലാകാരന്‍മാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടാകും. ദൈവജ്ഞ തിലകം പുരസ്‌കാരം നേടിയ ആധ്യാത്മിക പ്രഭാഷകന്‍ കല്യാശ്ശേരിയിലെ വി.വി.മുരളീധര വാരിയരെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.