ശബരിമല: മകരവിളക്കിന് മുന്നോടിയായുളള ശുദ്ധിക്രീയകള്ക്ക് ശബരിമലയില്‍ തുടക്കമായി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ഇത് ആരംഭിച്ചത്. പ്രാസാദ ക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് ഉച്ചപൂജയ്ക്കുശേഷം ബിംബശുദ്ധി ക്രീയകള്‍ നടക്കും.
ഗണപതിപൂജ, രാക്ഷോഹ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശം, രക്ഷാകലശം, വാസ്തുപുണ്യാഹം എന്നിവ നടന്നു. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, കീഴ്ശാന്തി വി. ഗണേഷ് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഇന്ന് ബിംബശുദ്ധി ക്രീയകളുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവയുണ്ടാകും.
സൂര്യന് ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 7.40-നാണ് സംക്രമപൂജ. തുടര്‍ന്ന് കവടിയാര്‍ കൊട്ടാരത്തില്‍നിന്നും ദൂതന്‍വശം എത്തിച്ച ്മുദ്രയിലെ നെയ്യ് അഭിഷേകം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: