കോഴിക്കോട്: ഹിന്ദുഐക്യവേദിയുടെ ഉത്തിഷ്ഠ ഭാരത പ്രഭാഷണ പരിപാടിക്ക് തുടക്കമായി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവേകാനന്ദ ജയന്തി മുതല്‍ പത്ത് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉത്തിഷ്ഠ ഭാരത പ്രഭാഷണ പരമ്പര സംസ്ഥാന സെക്രട്ടറി അഡ്വ. എ.സി. അംബിക ഉദ്ഘാടനം ചെയ്തു. മായനാട് സ്ഥാനീയ സമിതിയില്‍ നടന്ന പൊതുയോഗത്തില്‍ സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു, ജില്ലാ സെക്രട്ടറി ബൈജു കൂമുള്ളി എന്നിവര്‍ കാലം കാത്തിരുന്ന ഹിന്ദുഐക്യം, കണ്ണൂരിന്റെ കണ്ണുനീര്, ഭാരതം കുപ്രചരണങ്ങളും യാഥാര്‍ത്ഥ്യവും എന്നീ വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്ഥാനീയ സമിതി പ്രസിഡന്റ് ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന് മായനാട് സ്വാഗതവും ജയചന്ദ്രന് നന്ദിയും പറഞ്ഞു. അനില്‍ മായനാട്, ദീപു മലാപ്പറമ്പ്, ലാലു മാനാരി, കെ. അജിത്കുമാര്‍, വി.കെ. ഷൈജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. അടുത്ത പരിപാടി 19ന് നടുവണ്ണൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: