കാബൂളില്‍ സ്ഫോടനം: ആറ്‌ പേര്‍ കൊല്ലപ്പെട്ടു

Wednesday 2 May 2012 11:20 am IST

കാബൂള്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ കാബൂളില്‍ ബോംബ് സ്ഫോടന പരമ്പര. മൂന്ന് സ്ഫോടനങ്ങളിലായി ആറ് പേര്‍ മരിച്ചു. കാര്‍ യാത്രികരായ നാല് പേരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു വഴിയാത്രികനുമാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. കാബൂളിലെ ഒരു വ്യാപാര സമുച്ചയത്തിന് മുന്നിലാണ് ആദ്യ സ്ഫോടനം നടന്നത്. കാറിലെത്തിയ ചാവേറാ‍ണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ വക്‌താവ്‌ സെബിയുള്ളാ മുജാഹിദ്‌ ഏറ്റെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.