രാംവിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Friday 13 January 2017 11:15 am IST

പാട്‌ന: ശ്വാസ തടസ്സത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ പാട്‌നയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപ്പോര്‍ട്ടുകളനുസരിച്ച് സംസ്ഥാത്തെ വിവിധ മേഖലകളായ പാട്‌ന, ഖഗാരിയ, ബെഗുസുരൈ, മൊക്കാമാ എന്നിവിടങ്ങളിലെ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന തിരക്കിലായിരുന്നു പാസ്വാന്‍. പാട്‌നയില്‍ ജനുവരി 15ന് നടക്കുന്ന മകരസംക്രാന്തി ചടങ്ങുകളിലും പങ്കെടുക്കാനിരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെ സംഘം പാസ്വാന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.