കാസര്‍കോട്: ഫീസ് അടയ്ക്കാത്തതിന് അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി സ്കൂളിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍കോട് പരവനടക്കം ആലിയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്കൂളിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കിണറ്റില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: