സമ്മേളനത്തിനും പഥസഞ്ചലനത്തിനും ഹൈക്കോടതി അനുമതി

Friday 13 January 2017 4:15 pm IST

കൊല്‍ക്കത്ത: ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ മകരസംക്രാന്തിയോടനുബന്ധിച്ച് പഥസഞ്ചലനവും സമ്മേളനവും നടത്താന്‍ ആര്‍എസ്എസിന്  കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പോലീസ് സാംഘിക്കിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സമ്മേളനത്തില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുക്കും. സമ്മേളനത്തില്‍ ക്ഷണിതാക്കള്‍ക്ക് പങ്കെടുക്കാം.  എന്നാല്‍ പുറത്തുനിന്നുള്ളവരെ ഉള്‍പ്പെടുത്തരുത്. പരിപാടിയില്‍ നാലായിരത്തിലേറെ പേരെ പങ്കെടുപ്പിക്കരുതെന്നും  ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനുമിടയ്ക്ക് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യത്തിന് പോലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.1939 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇത്തരമൊരു ശത്രുത ഭരണകൂടത്തില്‍ നിന്ന് ഇതുവരെ നേരിട്ടിട്ടില്ല. പ്രാന്തകാര്യവാഹ് വിദ്യുത് മുഖര്‍ജി പറഞ്ഞു.ആദ്യം ഭൂകൈലാസ് മൈതാനമാണ് ചോദിച്ചത്. തന്നില്ല. പിന്നെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടു ചോദിച്ചു. അതും തന്നില്ല. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.