മംഗലാപുരം-ദല്‍ഹി സര്‍വീസുമായി ജെറ്റ് എയര്‍വേസ്

Friday 13 January 2017 6:56 pm IST

കൊച്ചി: ജെറ്റ് എയര്‍വേസ് 16 മുതല്‍ മംഗലാപുരത്തിനും ന്യൂദല്‍ഹിക്കുമിടയില്‍ പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കും. മംഗലാപുരത്തു നിന്നു രാവിലെ 8.20-ന് പുറപ്പെടുന്ന വിമാനം ദല്‍ഹിയില്‍ 11.10-ന് എത്തും. മൂന്നിന് മടങ്ങും. വൈകുന്നേരം 5.50ന് മംഗലാപുരത്ത് എത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യനിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് 4929 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മംഗലാപുരം- ദല്‍ഹി- മംഗലാപുരം ചാര്‍ജ് 9,698 രൂപയാണ്. ബോയിംഗ് 737-800 ആണ് ഉപയോഗിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.