കോട്ടയം: നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനായി കുരുവിള മാത്യൂസും (എറണാകുളം), ജനറല്‍ സെക്രട്ടറിയായിഎം.എന്‍. ഗിരി (എറണാകുളം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന വൈസ് ചെയര്മാന്മാരായി ബെന്നി പെരുമ്പള്ളി (ഇടുക്കി), സിന്ധു ലേഖ (തിരുവനന്തപുരം), റെജി പൂത്തേയത്ത് (വയനാട്) എന്നിവരെയും സംസ്ഥാന ജനറല്‍ സെക്രട്ടരിമാരായി എന്‍.എന്‍. ഷാജി (എറണാകുളം), കെ.ജി. വിജയകുമാരന്‍ നായര്‍ (ആലപ്പുഴ), ബിജി മണ്ഡപം (കോട്ടയം), നജിം പോരുവഴി (കൊല്ലം), നന്ദന പൂമത്ത് (ആലപ്പുഴ) എന്നിവരെയും ട്രഷററായി ഡോ. ജോര്‍ജ്ജ് എബ്രഹാം തളനാനി (കോഴിക്കോട്) എന്നിവരെയും നാഷണലിസ്റ്റ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി ബിനു ചാക്കോ (പത്തനംതിട്ട), നാഷണലിസ്റ്റ് കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റായി സുധീഷ് നായര്‍ (എറണാകുളം) എന്നിവരെയും തെരഞ്ഞെടുത്തു.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് കെന്നഡി കരിമ്പിന് കാലായില്‍, ആന്റണി സെബാസ്റ്റ്യന്‍ എന്നിവരെയും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുത്തു. അഡ്വ. ഐസക് നൈനാന് റിട്ടേണിങ് ഓഫീസറായി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: