ശബരിമല: ഇന്നലെ നടന്ന പമ്പവിളക്കിന്റെ ഭാഗമായി പമ്പാനദിയാകെ ദീപപ്രഭയില്‍. ജ്വലിപ്പിച്ച മണ്‍ചെരാതുകളും വഹിച്ചുകൊണ്ട് മുളനിര്മ്മിതമായ ചെറുഗോപുരങ്ങളില് പമ്പയില്‍ ആകമാനം വ്യാപരിച്ചതോടെ പമ്പയാകമാനം ദീപനാളങ്ങളാല്‍ ഭക്തിസാന്ദ്രമായി.
ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശപ്രകാരം മുന്‍ക്കൂട്ടി നിശ്ചയിച്ച് തയ്യാറാക്കിയ വിഭവങ്ങള്‍ വിളമ്പി പമ്പാസദ്യയും നടന്നു. ആദ്യ ഇലയിലെ ഭക്ഷണം അയ്യപ്പസ്വാമിക്ക് നിവേദിച്ചശേഷമാണ് ഭക്തര്‍ ബക്ഷണം കഴിച്ചു തുടങ്ങിയത്. പമ്പാസദ്യയില്‍ അയ്യപ്പസ്വാമി പങ്കെടുക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: