ശബരിമല: ഹരിവരാസനം പുരസ്ക്കാരം പ്രശസ്ത സംഗീതജ്ഞന് ഗംഗൈ അമരന് മകരവിളക്ക് ദിനമായ ഇന്ന് സമര്‍പ്പിക്കും. രാവിലെ എട്ടിന് വലിയ നടപന്തലിലെ ശ്രീഅയ്യപ്പ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പുരസ്ക്കാരം സമര്‍പ്പിക്കും. ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യും.
രാജു എബ്രഹാം എംഎല്‍എ അദ്ധ്യക്ഷതവഹിക്കും. റവന്യു, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ പ്രശസ്തി പത്രം വായിക്കും. ശബരിമല മാസ്റ്റര്‍ ഉന്നതാധികാരസമിതി ചെയര്മാന് കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: