മാതൃദിനാചരണം

Friday 13 January 2017 7:39 pm IST

തോണിച്ചാല്‍ : തോണിച്ചാല്‍ വീരപഴശ്ശി വിദ്യാനികേതനില്‍ തിരുവാതിരമഹോത്സവം മാതൃദിനമായി ആചരിച്ചു. ധനു മാസത്തിലെ തിരുവാതിരനാളില്‍ ഭഗവാന്‍ പരമശിവന്റെ ആയുരാരോഗ്യസൗഖ്യത്തിനായി പാര്‍വ്വതീദേവി നടത്തിയ വൃതാനുഷ്ഠാനുത്തിന്റെ ഓര്‍മ്മപുതുക്കലാണ് തിരുവാതിര ആഘോഷം. തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ മാനന്തവാടി ജെടിഒ ഷാജി മാതൃദിനസന്ദേശം നല്‍കി. പ്രദീപ്കുമാര്‍.പി.ആര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുമംഗലി, ക്ഷേമസമിതി പ്രസിഡന്റ് വിമല്‍രാജ് എന്നിവര്‍ സംസാരിച്ചു. മാതൃദിനത്തിന്റെ ഭാഗമായി നടന്ന മാതൃപൂജയില്‍ നിരവധി വിദ്യാര്‍ത്ഥികളും അമ്മമാരും പങ്കെടുത്തു. മാതൃസമിതി പ്രസിഡന്റ് ശ്രീദേവിപത്മനാഭന്‍, നിഷസഹദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.