വയനാട് വന്യജീവി സങ്കേതത്തില്‍ കഴുകന്‍ സംരക്ഷണ ശിബിരം

Friday 13 January 2017 8:00 pm IST

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതവും ഹ്യൂം സെന്റര്‍ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ്‌ലൈഫ് ബയോളജി ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തിയ സംസ്ഥാനതല കഴുകന്‍ സംരക്ഷണ ശിബിരം ജില്ലാ ജഡ്ജ് ഡോ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന കഴുകന്മാര്‍ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ദക്ഷിണേന്ത്യയില്‍ അവശേഷിക്കപ്പെടുന്ന കഴുകന്മാരുടെ ആവാസ സ്ഥലമാണ് വയനാടന്‍ കാടുകള്‍. കഴുകന്‍ വംശത്തിന് ഭീഷണിയാകുന്ന ഡൈക്ലോഫെനാക്, കേറ്റോപ്രോഫിന്‍ എന്നീ മരുന്നുകളുടെ നിര്‍മ്മാണം നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ധനേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനും ഐയുസിഎന്‍ വള്‍ച്ചര്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗവുമായ സി.ശശികുമാര്‍, സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി റിസര്‍ച്ചറായ സി.കെ.വിഷുദാസ്, കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സ്റ്റിയിലെ ഡോ. ആര്‍.രതീഷ് എന്നിവര്‍ ക്ലാസ്സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.