വിവേകാനന്ദ ദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം : ഒ.നിധീഷ്

Friday 13 January 2017 8:00 pm IST

വിവേകാനന്ദ ജയന്തിയുടെ ഭാഗമായി ബത്തേരിയില്‍ നടന്ന വിദ്യാര്‍ത്ഥി സംഗമം
എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ഉദ്ഘാടനം ചെയ്യുന്നു

ബത്തേരി : കേരള സര്‍ക്കാര്‍ വിവേകാനന്ദ ദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആവ ശ്യപ്പെട്ടു. ബത്തേരിയില്‍ നടന്ന വിവേകാനന്ദ ജയന്തിയുടെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയിരിക്കുകയാണ്. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണം. അതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു കമ്മറ്റിയെ തീരുമാനിക്കുകയും ചെയ്യണം. സ്വാശ്രയ കോളേജുകളില്‍ മാനേജ്‌മെന്റുകളുടെ പീഡനത്തെ തുടര്‍ന്ന് ജീവന്‍ പൊലിഞ്ഞ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തയ്യാറാവണം. പഠനം പാതിവഴിയില്‍ മുടങ്ങി പോയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം കൊടുക്കാന്‍ യൂണിവേഴ്‌സിറ്റി പദ്ധതി തയ്യാറാക്കുകയും വേണം.
ജില്ലാ കണ്‍വീനര്‍ ദീപു പുത്തന്‍ പുരയിന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ അജിത്ത് ലാല്‍ സ്വാഗതവും, സംസ്ഥാന സമിതി അംഗം വീണ നന്ദിയും രേഖപ്പെടുത്തി.
ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ.എം.വിഷ്ണു, സംസ്ഥാന സമിതി അംഗം അഭിന്‍ രാജ്, ജില്ലാ വിദ്യാര്‍ത്ഥിനി പ്രമുഖ് ആതിര, ജില്ലാ സ്‌കൂള്‍ ഇന്‍ചാര്‍ജ് അരുണ്‍ അമ്പലവയല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.