ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചാല്‍ എന്താ കുഴപ്പം: സുപ്രീം കോടതി

Friday 13 January 2017 8:17 pm IST

ന്യൂദല്‍ഹി: മാര്‍ച്ച് ഒന്നിനു പകരം ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചാല്‍ എന്താണ് കുഴപ്പം? ഇങ്ങനെ ചെയ്താല്‍ ഏതു നിയമമാണ് ലംഘിക്കുന്നത്? ചോദ്യം സുപ്രീം കോടതിയുടേത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നതു തടണമെന്നാവശ്യപ്പെട്ട് മനോഹര്‍ ലാല്‍ നല്‍കിയ പൊതുതാല്പ്പര്യഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹര്‍ജി സ്വീകരിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റിവച്ച കോടതി, ഇത്തരമൊരാവശ്യത്തെ തുണയ്ക്കുന്ന നിയമങ്ങള്‍ ഒന്നുമില്ലെന്നും ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ കേന്ദ്ര നിലപാട് തേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.