നദീ മഹോത്സവത്തിനായി നിളാതീരം ഒരുങ്ങുന്നു

Friday 13 January 2017 8:36 pm IST

തൃശൂര്‍: നിളാ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നദീ മഹോത്സവതത്തിനായി നിളാ തീരം ഒരുങ്ങുന്നു. ഇത് രണ്ടാംതവണയാണ് നദീമഹോത്സവം സംഘടിപ്പിക്കുന്നത്. നദീ സംരക്ഷണത്തിനായി പുതിയ നയം, പുതിയ നിയമം, പുതിയ നേതൃത്വം എന്നീ മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഭാരതപ്പുഴ അടക്കം കേരളത്തിലെ 44 നദികളെയും കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും സമ്മേളനത്തില്‍ നടക്കും. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളിലെ വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍ , ജനപ്രതിനിധികള്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമാകും. നിളാ തീരത്തെ സാഹിത്യം സംസ്‌കാരം , ശാസ്ത്രം, ഭാഷ കലകള്‍ സംഗിതം , വ്യവസായങ്ങള്‍,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നി വിഷങ്ങളെ അടിസ്ഥാനമാക്കി വിവിധ കേന്ദ്രങ്ങളില്‍ നിളാവിചാര സദസ്സ് സംഘടിപ്പിക്കും നിളാ പരിക്രമ നിളാവിചാര സദസ്സ്, പുസ്തക പ്രകാശനം ഡോകുമെന്ററി പ്രദര്‍ശനം, നിളായനം ഫോട്ടോ പ്രദര്‍ശ്ശനം എന്നിവ മഹോത്സവത്തിന്റെ ഭാഗമായി നടക്കും.മെയ് 3 വാരം നടക്കുന്ന 3 ദിവസത്തെ സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ പഗല്ഭര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. മാമങ്കീ , പന്തിരുകുലീ, വേദ പാരമ്പര്യം കൂടിയാട്ട പാരമ്പര്യം എന്നിവയെ കുറിച്ച് പ്രത്യക സെഷനുകള്‍ സമ്മേളനത്തില്‍ ഉണ്ടാകും. ജനു 15 ചെറുത്തുരുത്തിയില്‍ നടക്കുന്ന സ്വാഗത സംഘ രൂപീകരണത്തോടെ നദീ മഹോത്സവ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.