ആലപ്പുഴ: ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നബാര്‍ഡിന്റെ സഹായത്തോടുകൂടി കേരള വാട്ടര്‍ അതോറിറ്റി വലിച്ച കുടിവെള്ള പൈപ്പുകളിലൂടെ കുടിവെളളം കടത്തിവിടാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയംഗങ്ങള്‍ ആലപ്പുഴ വാട്ടര്‍ അതോറിറ്റി പ്രോജക്ട് മാനേജരുടെ ആഫീസിനു മുന്നില്‍ðധര്‍ണ്ണ നടത്തി. റോഡുകളിലൂടെ പൈപ്പ് ലൈന്‍ വലിക്കുന്നതിന്റെ നഷ്ടപരിഹാരം വാട്ടര്‍ അതോറിറ്റി അടയ്ക്കാത്തതുമൂലമാണ് കുടിവെള്ള കണക്ഷന് നല്കാന് കഴിയാത്തത്. ധര്‍ണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ. രാജന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: