കണ്ണൂര്‍: 28-മത് ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം 15 ന് വൈകന്നേരം 3 മണിക്ക് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ ഗതാഗത മന്ത്രി എ .കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എം പി, മേയര്‍ ഇ.പി.ലത, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദാലി, ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പ്, കൗണ്‍സിലര്‍ ലിഷ ദീപക് തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.എം.മുഹമ്മദ് നജീബ് ബോധവത്കരണ ക്ലാസ് നയിക്കും. അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്. സുരേഷ്, ജെ.എസ്.ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: