കണ്ണൂര്‍: കണ്ണൂര്‍ ജി്ല്ലയിലെ ചിത്രകലാ അധ്യാപകരുടെ ചിത്രപ്രദര്‍ശനം ‘കളര്‍ചോക്ക്’ 15 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗവ.ടിടിഐയിലെ മോഹന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശനം. നാളെ 3.30ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ബാബുരാജന്, ഗവ ടിടിഐ പ്രിന്‍സിപ്പാള്‍ പി.ആര്. വസന്തകുമാര്‍, ചിത്രകാരന്മാരായ ഗോവിന്ദന് കണ്ണപുരം, കെകെആര്‍ വെങ്ങര തുടങ്ങിയവര്‍ പങ്കെടുക്കും. 25 ചിത്രകലാ അധ്യാപകര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം 21 സമാപിക്കും. വാര്‍്ത്താസമ്മേളനത്തില്‍ വര്‍ഗീസ് കളത്തില്‍, രാജീവന് പാറയില്‍, പി.ബ്രിജേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: