കണ്ണൂര്‍: മൊബൈല്‍ ബേങ്കിങ്, നെറ്റ് ബേങ്കിങ്, ഡിജിറ്റല്‍ വാലറ്റ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമായി ഉപയോഗിക്കാന്‍ ജി-ടെക് കേരളത്തില്‍ 10 മണിക്കൂര്‍ സൗജന്യ പാഠ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ 10,000 പേരെയെങ്കിലും ഇതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജി-ടെകിന്റെ 228 സെന്ററുകളിലും ഇതിന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ക്ലബ്ബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവ.ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെത്തിയും പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349510043 ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ ജി-ടെക് എജിഎം തുളസീദരന്‍ പിള്ള, സാബിര്‍ അലി, ദീപക് ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: