ചെറുവാഞ്ചേരി: ബിജെപി പാട്യം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വനവാസി കുടുംബ സംഗമം നാളെ രാവിലെ 10 മണിക്ക് ബിജെപി ദേശീയസമിതിയംഗം പള്ളിയറ രാമന് ഉദ്ഘാടനം ചെയ്യും. മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ ഒ.എം.ശാലീന മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി തലക്കല്‍ ചന്തു അനുസ്മരണം നടത്തും. വനവാസി വികാസകേന്ദ്രം സംയോജകന്‍ എസ്.രാമനുണ്ണി വനവാസി വികാസം എന്ന വിഷയത്തില്‍ സംസാരിക്കും. പി.സുധീര്‍ അധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: