കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികളെ മനസ്സികമായും ശരീരികമായും മനേജ്മെന്റും കോളേജ് ചെയര്‍മാനും മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി കോളേജിലേക്ക് മാര്‍ച്ച് നടത്തി. നിരവധി കാലമായി ടോംസിലെ പീഢനത്തിനെതിരെ സമരവുമായി എബിവിപി രംഗത്ത് ഉണ്ട്. തുടര്‍ന്നും എബിവിപി ഈ സമരവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്.കൃഷ്ണരാജ് അറിയിച്ചു.
ക്യാമ്പസിലും ലേഡീസ് ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങളും പീഢനങ്ങളും വര്‍ഷങ്ങളായി എബിവിപി സമൂഹത്തോട് പറയുന്ന കാര്യങ്ങളാണ്. കോളേജ് ചെയര്മാന് ലേഡീസ് ഹോസ്റ്റലിനുള്ളില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് പതിവാണ്. ഇതിനെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകാരുടെ വക ക്രൂര മര്‍ദ്ദനവും അസഭ്യവര്‍ഷങ്ങളുമാണ് ലഭിച്ചുകൊണ്ടിരുന്നത്. പീഢനം സഹിക്കാതെ പഠനം നിര്‍ത്തുവാന്‍ സമീപിക്കുന്ന വിദ്യാര്‍ത്ഥികളോട് വന്തൂക നല്കാന് കോളേജ് അധികൃതര്‍ ആവശ്യപ്പെടുന്നു. കോളേജ് ചെയര്‍മനെ സംരക്ഷിക്കുന്ന രാഷ്ട്രിയക്കാരും സ്ഥലം എംഎല്‍എ യും ഇതിനു മറുപടി പറയണമെന്ന് കൃഷ്ണരാജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: