ശ്രീകണ്ഠപുരം: എസ്ഇഎസ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്ഐ അക്രമം. എബിവിപി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ പരിപാടിക്കു നേരെയാണ് യാതൊരു പ്രകോപനം കൂടാതെ അക്രമിച്ചത്. ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ത്ഥി അക്ഷയ് ബോസ് (18), ഒന്നാം വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥി അജില്‍, ഒന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി പ്രണവ്, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വിഖില്‍, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ദേവപ്രകാശ് (18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
എബിവിപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ടതുകൊണ്ടാണ് എസ്എഫ്ഐ തുടര്‍ച്ചയായ അക്രമം നടത്തുന്നതെന്നും, ഇതുകൊണ്ടൊന്നും എബിവിപിയുടെ പ്രവര്‍ത്തനത്തെ തടയാന്‍ സാധിക്കില്ലെന്നും എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: