ഇരിട്ടി: ബസ്സില്‍ കര്‍ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 35 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പായം മൂന്നാംകുറ്റി കോളനിയിലെ എം.കെ.സുനില്‍ (20) ആണ് കൂട്ടുപുഴയില്‍ വെച്ച് വാഹനപരിശോധനക്കിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കര്‍ണ്ണാടക കെഎസ്ആര്‍ടിസിയില്‍ കേരളത്തിലേക്ക് കടത്തി കൊണ്ടുവരികയായിരുന്നു മദ്യം. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ.ഗോപാലകൃഷ്ണ പിള്ള, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ദിനേശന്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ എം.കെ.സന്തോഷ്, കെ.ബിജു എന്നിവരായിരുന്നു പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിന്‍സ് ദേവാലയ തിരുനാളിന് കൊടിയേറി
പയ്യാവൂര്‍: നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ വിശുദ്ധ അഗസ്റ്റിനോസിന്റയും, വിശുദ്ധ സെബസ്ത്യനോസിന്റെയും തിരുനാളിനും നവനാള്പ്രാത്ഥനയ്ക്കും വികാരി ഫാ: ജോസ് കുരീക്കാട്ടില്‍ കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ: ഡോ: തോമസ് മേല്‍വെട്ടം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആഘോഷങ്ങള്‍ 22ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: